
ദോഹ: ഖത്തറും പോർച്ചുഗലും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ചേമ്പറും പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷനും (AIP-CCI) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് വികസനം, പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കമ്പനികളുടെ ശാഖകൾ ആരംഭിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കരാർ.
വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ ഖത്തർ ചേംബർ ആക്ടിംഗ് ജനറൽ മാനേജർ അലി ബു ഷെർബാക് അൽ മൻസൂരിയും, പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഡയറക്ടർ ഫിലോമിന പിന പെരസും കരാറിൽ ഒപ്പുവെച്ചു.പുതിയ അന്താരാഷ്ട്ര ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി വിപണി ഗവേഷണം, കൺസൾട്ടൻസി സേവനങ്ങൾ, സാങ്കേതിക വിജ്ഞാന കൈമാറ്റം എന്നിവയിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കും.ഇരു രാജ്യങ്ങളിലെയും വ്യവസായ സംരംഭകർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യാപാര പ്രതിനിധി സംഘങ്ങളുടെ (Trade delegations) സന്ദർശനം പ്രോത്സാഹിപ്പിക്കും.ഖത്തറിലെയും പോർച്ചുഗലിലെയും സ്വകാര്യ മേഖലകൾക്ക് സംയുക്ത സംരംഭങ്ങളും (Joint ventures) പുതിയ പങ്കാളിത്തങ്ങളും ആരംഭിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം കരാറിലൂടെ ഉറപ്പാക്കും.
ഖത്തറും പോർച്ചുഗലും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ ധാരണാപത്രം നിർണായക പങ്ക് വഹിക്കുമെന്ന് അലി ബു ഷെർബാക് അൽ മൻസൂരി അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളിലെ കാലതാമസം പരിഹരിക്കാൻ മുൻ ഗതാഗതമന്ത്രി കെ. ബി.......
ബൊഗോട്ട: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. കൊളംബിയയിലാണ് സംഭവം.......
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് എന്ന യുവാവാണ് അയൽവാസിയായ പ്രദീപിന്റെ വെട്ടേറ്റത്.......
ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും കർശനമായി തടയാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026'-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ......
കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഓപ്പൺ ബ്രോഷർ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം.......
ന്യൂഡൽഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരിൽ രണ്ടുപേരെ കാണാതായതായി ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി.
എംവി എജിഎൻ രാഗ്നർ (MV AGN Ragnar) എന്ന ചരക്കുകപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ധർമേന്ദ്ര പ്രധാന് പകരമായി പ്രള്ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.
ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രള്ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്.
വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതികൾക്ക് മുൻഗണന നൽകുമെന്ന് സൂചനയുണ്ട്. ......
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്റ്റോപ് സിഗ്നൽ മറികടന്ന് അതിവേഗത്തിലെത്തിയ കാർ ഇടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ 21-കാരനായ വിദ്യാർഥി സരോഷ് ഷേത്ത് ആണ് അപകടത്തിൽ മരിച്ചത്.
സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റും ഈസ്റ്റ് 11-ാം അവന്യൂവും സംഗമിക്കുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ......